NEWS UPDATE

6/recent/ticker-posts

കോട്ടപ്പുറം മഖാം ഉറൂസിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു

നീലേശ്വരം: ജനുവരി 6 മുതൽ 11 വരെ 6 ദിവസങ്ങളിലായി നടക്കുന്ന കോട്ടപ്പുറം മഖാം ഉറൂസിന്റെ സ്വാഗത സംഘം ഓഫീസ് കോട്ടപ്പുറം ജമാഅത്ത് പ്രസിഡണ്ട് എൻ.പി.മുഹമ്മദ് കുഞ്ഞി ഹാജി ഉദ്‌ഘാടനം ചെയ്‌തു.[www.malabarflash.com]

ഉറൂസ് കമ്മറ്റി ചെയർമാൻ പി.ഇസ്‌മായിൽ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ് നിസാമി, റഫീഖ് കോട്ടപ്പുറം, എൻ.പി.സൈനുദ്ദീൻ, കെ.പി.കമാൽ, കെ.പി.മൊയ്‌തു ഹാജി, എൻ.പി.ഹമീദ്, ഇ.ഖാലിദ് ഹാജി, ഇ.കെ.മജീദ്, എം.തൗഫീഖ്, ടി.കെ.അബൂബക്കർ ഹാജി, പി.കുഞ്ഞബ്ദുള്ള ഹാജി, ഹൈദർ ആനച്ചാൽ, ഇ.ഷാഹുൽ ഹമീദ്, എ.കെ.റഫീഖ് പ്രസംഗിച്ചു.

Post a Comment

0 Comments