NEWS UPDATE

6/recent/ticker-posts

കെഎസ്ടിഎ ജില്ലാ സമ്മേളനം; ഉദുമയില്‍ വര്‍ഗീയ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

ഉദുമ: കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഉദുമയില്‍ വര്‍ഗീയ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.  
കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ്  പരിപാടി സംഘടിപ്പിച്ചത്. മുന്‍ എംഎല്‍എയും ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റുമായ കെ വി കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി ദിലീപ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഹരിദാസ്, എന്‍ കെ ലസിത, ജില്ലാ സെകട്ടറി ടി. പ്രകാശന്‍ പ്രസിഡന്റ യു. ശ്യാം ഭട്ട്, ജി. അംബുജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. 

ഇതിനോടനുബന്ധിച്ച് നടന്ന സമൂഹവരയില്‍ നാരായണന്‍ വരദ, ഗോപി ആര്‍ട്സ്, സുരേഷ് കുതിരക്കോട്, ജിതേഷ് സി കെ, രവി പി, രാജേഷ് കെ വി എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു. തുടര്‍ന്ന് നടന്ന പാട്ട്, ഗാനാലപനം, പറച്ചില്‍ എന്നിവയില്‍ ദിലീപ് കുമാര്‍ പി, ടി പ്രകാശന്‍, കവിത എം ചെര്‍ക്കള, സുനിമോള്‍ ബളാല്‍, ബിഞ്ചുഷ എം, ഷൈജു എം, ജ്യോതി പണൂര്‍, ദിനേശന്‍ ഉദുമ, ശാരദ എം, ശ്രീജിത്ത്, പി രവി എന്നിവര്‍ പങ്കെടുത്തു. 

സംഘാടക സമിതി കണ്‍വീനര്‍ എം രമേശന്‍ സ്വാഗതവും രാജേഷ് സ്‌കറിയ നന്ദിയും പറഞ്ഞു. മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിസംബര്‍ 16,17 തീയ്യതികളില്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് കെഎസ്ടിഎ യുടെ കാസര്‍കോട് ജില്ലാ സമ്മേളനം നടക്കുന്നത്.

Post a Comment

0 Comments