മലപ്പുറം: മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ അച്ഛൻ വിവാഹത്തലേന്ന് കുഴഞ്ഞുവീണ് മരിച്ചു. മേലാറ്റൂർ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. പതിനഞ്ച് ദിവസം മുൻപായിരുന്നു രാധാകൃഷ്ണൻ മാലദ്വീപിൽ നിന്നെത്തിയത്. മാലദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് രാധാകൃഷ്ണൻ.[www.malabarflash.com]വിവാഹത്തലേന്ന് രാത്രി ഒരു മണിയോടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മകൾ റീതു കൃഷ്ണയുടെ വിവാഹം തിങ്കളാഴ്ച നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു.
അടുത്തമാസം 7നു തിരിച്ചു പോകേണ്ടതായിരുന്നു. ഭാര്യ റീന. മറ്റൊരു മകൾ: റിയാകൃഷ്ണ.
0 Comments