ക്ഷേത്ര ഭരണസമിതിയും ഭഗവതി സേവാ സംഘവും സംയുക്തമായി ആചാര വെടികെട്ടും കോഴിക്കോട് മില്ലേനിയം സ്റ്റാർഴ്സിന്റെ ഗാനമേളയും ഉണ്ടായിരുന്നു.
പുലർച്ചെ മറുപത്തരി താലവും കലശവും എഴുന്നള്ളത്തും നടത്തി താലപ്പൊലി സമർപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് ഉത്സവ ബലി. അഷ്ടദിക്ക് പാലകരായ ഭൂതഗണങ്ങളെ പ്രീതിപ്പെടുത്താനാണ് ഈ ചടങ്ങ് എന്ന് പറയപ്പെടുന്നു. ഉച്ചയ്ക്ക് 2.30 ന് എഴുന്നള്ളത്തിന് ശേഷമാണ് ആവേശപൂർവമായ തേങ്ങയേറ് നടക്കുക.
തൃക്കണ്ണ്യലപ്പന്റെ പാദം കുളിർപ്പിക്കാനുള്ള അർച്ചനയാണിത്. ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന 4 ഉത്സവങ്ങളിൽ രണ്ടാമത്തെതാണ് മറുപുത്തരി.
5 മണിയോടെ ഉത്സവ സമാപ്തി കുറിച്ച് തിരിച്ചെഴുള്ളത്ത് ഭണ്ഡാര വീട്ടിലെത്തും. തുടർന്ന് ഭക്തർക്ക് മറുപ്പുത്തരി സദ്യവിളമ്പും.
0 Comments