NEWS UPDATE

6/recent/ticker-posts

മകൻ പതിവായി ഒരു പാർക്കിൽ, 'ആപ്പ്' ഇൻസ്റ്റാൾ ചെയ്ത അമ്മ ഞെട്ടി; കാറിൽ അധ്യാപികയുമായി സെക്സ്, കൈയ്യോടെ പിടികൂടി

വാഷിങ്ടൺ: പതിനെട്ട് വയസുകാരനായ മകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയെ കുരുക്കി കൌമാരക്കാരന്‍റെ അമ്മ. യുഎസിലെ നോർത്ത് കാരോലൈനയിലാണ് മകനുമായി കാറിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയെ അമ്മ പൊക്കിയത്.[www.malabarflash.com]

റഗ്ബി പരിശീലനത്തിന് പോയിരുന്ന മകൻ പതിവായി പരീശിലനത്തിന് എത്താറില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് 26 കാരിയായ അധ്യാപികയെയും 18 കാരനെയും ഒരു പാർക്കിംഗ് ഗ്രൌണ്ടിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്നും മാതാവ് പിടികൂടിയത്.

പതിനെട്ടുകാരനായ മകന്‍റെ ഫോണിൽ ലൈഫ് 360 എന്ന ട്രാക്കിങ് ആപ് ഇൻസ്റ്റാൾ ചെയ്താണ് അമ്മ മകൻ എവിടെയാണ് പോകുന്നതെന്ന് കണ്ടെത്തിയത്. സ്കൂളിൽ വെച്ചുള്ള അടുപ്പം അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

കുട്ടിയുടെ മാതാപിതാക്കൾ മകനെ റഗ്ബി പരിശീലനത്തിന് ചേർത്തിരുന്നു. എന്നാൽ കുറേ നാളായി 18 കാരൻ പരിശീലനത്തിന് എത്താറില്ലെന്ന വിവരം മാതാപിതാക്കൾക്ക് ലഭിച്ചു. തുടർന്നാണ് അമ്മ മകൻ എവിടെ പോകുന്നുവെന്ന് മനസിലാക്കാനായി ട്രാക്കിംഗ് ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തത്.

ആപ്പിലൂടെ മകന്‍റെ യാത്രകൾ നിരീക്ഷിച്ച അമ്മ റഗ്ബി പരിശീലനത്തിനെന്ന പേരിൽ പോകുന്നത് ഒരു പാർക്കിലേക്കാണെന്ന് മനസിലാക്കി. പലതവണ മകനെ ഇതേ ലൊക്കേഷനിൽ കണ്ടതോടെ അമ്മ ആരുമറിയാതെ അവിടെയെത്തി. ജിപിഎസ് സംവിധാനം വഴി മകനെ തേടിയെത്തിയ അമ്മ കാണുന്നത് സ്കൂളിലെ 26 കാരിയായ അധ്യാപികയും മകനും പാർക്കിംഗ് ഗ്രൌണ്ടിൽ നിർത്തിയിട്ട കാറിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ്. ഇതോടെ ഇരുവരെയും മാതാവ് കൈയ്യോടെ പൊക്കി. അധ്യാപികയുമായി മകനുള്ള ബന്ധത്തെക്കുറിച്ച് മാതാപിതാക്കൾക്ക് നേരത്തെ സൂചന ലഭിച്ചിരുന്നെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തിൽ കുടുംബത്തിന്‍റെ പരാതിയിൽ അധ്യാപികയായ ഗബ്രിയേലയെ പോലീസ് അറസ്റ്റ് ചെയ്തു. മകനുമായി ഗബ്രിയേല അവരുടെ കാറിലും അമ്മയുടെ വീട്ടിലും സ്വന്തം വസതിയിലും വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് പൊലീസ് കണ്ടെത്തി. ഈ വാദങ്ങൾ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. കേസിൽ അഞ്ച് കുറ്റങ്ങളാണ് ഗബ്രിയേലയ്‌ക്കെതിരെ ചുമത്തിയത്. മെക്ലെൻബർഗ് കൗണ്ടി ജയിലിലേക്ക് ഗബ്രിയേലയെ മാറ്റിയെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.

Post a Comment

0 Comments