മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അപകടപ്പെടുത്തിയതാണെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ അഞ്ചിന് രാവിലെയാണ് യുവതിയെ ശങ്കരംപാടിയിലെ ഭർതൃഗ്യഹത്തിൽ മരിച്ചനിലയിൽ കണ്ടത്. കിടപ്പുമുറിയിൽ തൂങ്ങിയ യുവതിയെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെന്നും മരിച്ചെന്നും അഷ്കറും വീട്ടുകാരും അറിയിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
മരിക്കുന്നതിന് തലേദിവസം മുഹ്സിന ഫോണിൽ വിളിച്ച് ഭർതൃവീട്ടിൽനിന്ന് തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നും ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞതായി പിതാവ് പരാതിയിൽ വ്യക്തമാക്കി.
മൂന്ന് വർഷം മുമ്പ് വിവാഹിതയായ മകൾ ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായതായും പറയുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിച്ചു
0 Comments