NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് കഴകം കേന്ദ്ര മാതൃസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര മാതൃസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ഷേത്ര ഭരണ സമിതി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടടുത്ത ദിവസമാണ് കേന്ദ്ര മാതൃസമിതി തിരഞ്ഞെടുപ്പ് നടന്നത്.[www.malabarflash.com]

32 പ്രാദേശിക മാതൃസമിതികളിൽ തിരഞ്ഞെടുപ്പ് ഒരു മാസം മുൻപ് പൂർത്തിയായിരുന്നു. അവിടങ്ങളിൽ നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറിമാർ ചേർന്നാണ് കേന്ദ്ര മാതൃ സമിതിയെ തിരഞ്ഞെടുക്കുന്നത്. മൂന്ന് വർഷമാണ് പ്രവർത്തന കാലാവധി.

ഭാരവാഹികൾ : മിനി ഭാസ്കരൻ (പ്രസിഡന്റ്‌), ശ്രീലേഖ ദാമോദരൻ, കെ.വി.പുഷ്പലത (വൈസ് പ്രസിഡന്റ്റുമാർ), വീണാകുമാരൻ
(ജനറൽ സെക്രട്ടറി), സുധർമ്മ ശിവാനന്ദൻ, ദേവകി സുരേഷൻ(സെക്രട്ടറിമാർ), ഉഷാഭാസ്കരൻ (ട്രഷറർ).

Post a Comment

0 Comments