കൊച്ചി: കൊച്ചിയിൽ ഒന്നരമാസം പ്രായമുളള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്.[www.malabarflash.com]
ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ കുഞ്ഞിനെ സുഖമില്ലെന്ന് പറഞ്ഞ് ജനറൽ ആശുപത്രിയിലേക്ക് ഇവർ കൊണ്ടുപോകുന്നത്. അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മുറിവുകള‍്‍ ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് പോലീസിൽ വിവരം അറിയിക്കുന്നത്. ഇതിനെത്തുടർന്ന് ചേർത്തല സ്വദേശിയായ യുവതിയെയും സുഹൃത്ത് കണ്ണൂർ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് യുവതിയുടെയും സുഹൃത്തിന്റെയും മൊഴി. ഇവർ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പോലീസ് സീൽ ചെയ്തു.
0 Comments