ഉദുമ: ഉദുമയുടെ കലാ - കായിക -ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഉദുമ പാറഫ്രണ്ട്സ് ക്ലബ്ബിൻ്റെ മുപ്പതാം വാർഷി കാഘോഷ പരിപാടികളുടെ ഭാഗമായി മെയ് അഞ്ചിന് ഉദുമ ഹൈസ്കൂൾ ഗ്രൗണ്ടി ൽ പ്രത്യേകം സജീകരിക്കുന്ന ഓപ്പൺ ഓഡിറ്റോറിയ ത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ക്ലബി ന്റെ മുൻസെക്രട്ടറിയും പാട്ടുകാര നുമായ മധുപാറ യുടെ സ്മരണയ്ക്ക് മധു ഗീതങ്ങൾ എന്നപേരിൽ കണ്ണൂർ കാസർകോട് തല ങ്ങളിലെ 10 മികച്ച ഗായ കരെ ഓഡീഷനിലൂടെ കണ്ടെത്തി സിനിമാ ഗാന മത്സരം റിയാലിറ്റിഷോ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസ മ്മേളനത്തിൽ അറിയിച്ചു.[www.malabarflash.com]
വിജയികൾക്ക്15030, 10030,7030 എന്നിങ്ങനെ ക്യാഷും ഫലകങ്ങളും നൽകും.
മത്സരത്തിൽപങ്കെടുക്കാൻ താത്പര്യമുള്ളർ ജനുവരി 31 നുള്ളിൽ നിങ്ങൾ പാടിയ ഒരു പാട്ടിന്റെ പല്ലവിയും അനുപല്ലവിയും വീഡിയോ ആയി യാതൊരു വിധ എഫക്റ്റുകളോ മൈക്കോ ഉപയോഗിക്കാതെ റിക്കാർ ഡ് ചെയ്ത് 009715508470036 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക.
തെരഞ്ഞെടുക്കുന്ന 20 പേരെ ഓഡീഷനിലേക്ക് ക്ഷണിക്കും.
ക്ലബ് കുടുംബാംഗങ്ങളുടെ വീട്ടിൽ മരണം സംഭവിച്ചാ ൽ പ്രാഥമിക ചിലവുകൾ ക്കായി ഒരു തുക ക്ലബ് ഭരണസമിതി നേരിട്ട് എത്തി നൽകുന്നു.
ഇത് പലകുടുംബങ്ങൾക്കും ഏറെ സാന്ത്വനമായി മാറിയിട്ടുണ്ട്.നാട്ടിൽ ഉണ്ടാ വുന്ന ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ക്ലബിന്റെ കൈതാങ്ങ്' മാതൃകാപര
മാണ്.
2023 ആഗസ്റ്റ് മുതൽ 2024 മെയ് വരെ വിവിധങ്ങളായ പരിപാടി കളുമായി മുപ്പതാം വാർഷികം വളരെ വിപു ലമായി ആഘോഷിച്ച് വരുന്നു.ഏപ്രിൽ 22 ന് ജില്ല തല കമ്പവലി മത്സരം നടത്തും. വിജയികൾക്ക് 10030, 7030,5030, 2030 എന്നിങ്ങനെ ക്യാഷും ട്രോഫികളും നൽകും പത്രസമ്മേളനത്തിൽ ക്ലബ് പ്രസിഡൻ്റ് ബി.രത്നാകരൻ,സെക്രട്ടറി കെ കൃഷ്ണൻ പാറ, കെവി പുരുഷോത്തമൻ,സിഎസ് സുർജിത്ത്, ഭാസ്കരൻ കുണ്ടുക്കം,പികെ ഭാസ്കരൻ ബി ശരത്ത്,കെ സുധാകരൻ എന്നിവർ സംബന്ധിച്ചു.
0 Comments