NEWS UPDATE

6/recent/ticker-posts

സമസ്ത നൂറാം വാർഷികം പ്രഖ്യാനം; സഅദിയ്യ സ്നേഹ സഞ്ചാരം സമാപിച്ചു

ദേളി: ഈ മാസം 30ന് ചട്ടഞ്ചാലിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളന ഭാഗമായി സഅദിയ്യ ശരീഅത്ത് കോളേജ് വിദ്യാർ്ഥികൾ നടത്തിയ സ്നേഹ സഞ്ചാരം ശ്രദ്ദേയമായി. പ്രസ്ഥാനത്തെ ഇന്നലകളിൽ നയിച്ച മുൻകാല സാരഥികളുടെ മസാറുകളിൽ സിയാറത്ത് നടത്തിയും കവലകളിൽ പ്രകടനം നടത്തിയും പ്രധാന കേന്ദ്രങ്ങളിൽ പ്രഭാഷണം നടത്തിയുമാണ് സ്നേഹ സഞ്ചാരം കടന്നു പോയത്.തീര ദേശമേഖലയിൽ റാലി നടന്നു.[www.malabarflash.com]

രാവിലെ നൂറുൽ ഉലമ മഖാം സിയാറത്തോടെ ദേളി സഅദിയ്യയിൽ നിന്നാരംഭിച്ചു. മേൽപറമ്പ് ഖത്തീബ് ഉസ്താദ് മഖാം, കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, റയിൽവേ സ്റ്റേഷൻ, തുടങ്ങിയ സ്ഥലങ്ങളിലെ സഞ്ചാര ശേഷം ആറങ്ങാടിയിൽ കാഞ്ഞങ്ങാട് അബൂബക്കർ മുസ്ലിയാരുടെ മഖബറയിൽ സിയാറത്ത് നടത്തി.

സഞ്ചാരത്തിന് അഭിവാദ്യം അർപ്പിച്ചു എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, സയ്യിദ് കെ പി എസ് തങ്ങൾ ബേക്കൽ, സിദ്ധീഖ് സഖാഫി ആവള, ഹസ്ബുല്ലാഹ് തളങ്കര, സി എം എ ചേരൂർ തുടങ്ങിയവർ പ്രസംഗിച്ചു.

സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ മാണിമൂല ജാഥാ നായകനായ യാത്രയിൽ അബ്ദുൽ ലത്തീഫ് പള്ളത്തടുക്ക, അജ്മൽ മേൽപറമ്പ്, മുനവ്വർ തെക്കിൽ, ജാബിർ ആദൂർ, എന്നിവർ അംഗങ്ങളായിരുന്നു.

Post a Comment

0 Comments