തൃക്കരിപ്പൂർ : ഈ മാസം 30ന് ചട്ടഞ്ചാൽ മാലിക് ദീനാർ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ വേറിട്ട പ്രചാരണവുമായി മാവിലാടം യൂണിറ്റ് പ്രവത്തകർ. യൂണിറ്റ് കമ്മിറ്റി മാവിലാടം പാലം സൈറ്റിൽ ഒരുക്കിയ ചായ സൽക്കാരം നാട്ടുകാർക്ക് സൗഹൃദ കൂട്ടായ്‍മയായി.[wwww.malabarflash.com]
ജില്ലാ സ്വാഗത സംഘം കൺവീനർ ബദറുദീൻ മാവിലാടം ഉത്ഘാടനം ചെയ്തു. വലിയ പറമ്പ സർക്കിൾ കർമ്മ സമിതി ചെയർമാൻ ഫത്താഹ് എം ടി, കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി അബ്ദു സലാം, പ്രവർത്തക സമിതി അംഗം അഹമദ് നേതൃത്വ നൽകി
0 Comments