NEWS UPDATE

6/recent/ticker-posts

'വല്ല്യുപ്പയുടെ കാലം മുതൽ പതിവ്, ശബരിമലക്ക് പോകും മുമ്പ് ഇന്നും കൃഷ്ണേട്ടൻ വന്നു'; കുറിപ്പുമായി മുനവറലി തങ്ങൾ

മലപ്പുറം: ശബരിമല തീർത്ഥയാത്രക്ക് മുമ്പ് പതിവായി പാണക്കാട്ടെ വീട്ടിലെത്തുന്ന അയ്യപ്പ ഭക്തനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി യൂത്ത് ലീഗ് സംത്ഥാന അധ്യക്ഷൻ പാണക്കാട്​ മുനവറലി ശിഹാബ്​ തങ്ങൾ. [www.malabarflash.com]

പുലാമന്തോൾ ഓണപ്പുട സ്വദേശിയായ കൃഷ്ണനാണ് എല്ലാ വർഷവും ശബരിമല സന്ദർശനത്തിന് പോകുന്നതിന് മുമ്പ് പാണക്കാട് വീട്ടിലെത്തുന്നത്. വല്ല്യുപ്പ പൂക്കോയ തങ്ങൾ ഉള്ള കാലം മുതൽ തുടങ്ങിയ ശീലമാണിതെന്ന് മുനവറലി ശിഹാബ്​ തങ്ങൾ പറയുന്നു.

'എല്ലാ വർഷവും മുടങ്ങാതെ ശബരിമല ദർശനത്തിന് പോകാറുണ്ട് പുലാമന്തോൾ ഓണപ്പുട സ്വദേശിയായ കൃഷ്ണേട്ടൻ..
യാത്രക്കൊരുങ്ങിയാൽ പാണക്കാട് ഒന്ന് സന്ദർശിച്ചാണ് അദ്ദേഹം പോവുക. വല്ല്യുപ്പ പൂക്കോയ തങ്ങൾ ഉള്ള കാലം മുതൽ തുടങ്ങിയ ശീലമാണത്. ഇന്നും അദ്ദേഹം പാണക്കാട് വന്നു.വല്യുപ്പയുടെ ഖബറിനരികിൽ കുറച്ച് സമയം നിശബ്ദനായി നിന്നു. ഞങ്ങളെ എല്ലാവരേയും കണ്ടു, സമയം ചെലവഴിച്ചു. സംതൃപ്തിയോടെ യാത്ര തിരിച്ചു. കൃഷ്ണേട്ടന് പ്രയാസങ്ങളില്ലാത്ത സുഗമമായ തീർത്ഥാടന യാത്ര സാധ്യമാവട്ടെ. യാത്രാമംഗളങ്ങൾ - മുനവറലി ശിഹാബ്​ തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

0 Comments