NEWS UPDATE

6/recent/ticker-posts

സമസ്ത സമ്മേളനം; എസ് ബി എസ് സൈക്കിൾ റാലി നടത്തി

കാസർകോട് : ഈ മാസം 30ന് ചട്ടഞ്ചാൽ മാലിക്ദീനാർ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനപ്രചരണ ഭാഗമായി സുന്നി ബാല സംഘം നടത്തിയ സൈക്കിൾ റാലികൾ കൗതുകം പകർന്നു.[www.malabarflash.com]

 സന്ദേശം വിളംബരം ചെയ്തു നടന്ന റാലികളിൽ വിവിധ മദ്രസയിലെ വിദ്യാർത്ഥികൾ അണി നിരന്നു. മുട്ടത്തൊടി സിറാജുൽ ഹുദാ മദ്രസ പരിസരത്ത് എസ് എം എ ജില്ലാ ഉപാധ്യക്ഷൻ ഇത്തിഹാദ് മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സയ്യിദ് സിറാജ്. സംഷാദ് സഖാഫി അഷറഫ് അഹ്സനി. മജീദ്. സത്താർ ഹുസൈൻ മുട്ടത്തോട് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments