NEWS UPDATE

6/recent/ticker-posts

വിവാഹം കഴിക്കണമെങ്കിൽ മയക്കുമരുന്ന് ഉപയോഗമില്ലെന്ന സർട്ടിഫിക്കറ്റും വേണം

റിയാദ്: സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ്വ പരിശോധനകളില്‍ മയക്കുമരുന്ന് ഉപയോഗം കൂടി ഉള്‍പ്പെടുത്തണമെന്ന് ശൂറാ കൗണ്‍സില്‍ ആവശ്യം. സൗദിയിലെ മുന്‍ ഭരണാധികാരിയായിരുന്ന ഫഹദ് രാജാവിന്റെ മകള്‍ അമീറ ജൗഹറ രാജകുമാരി ഉള്‍പ്പെടുന്ന ഒരു സംഘം കൗണ്‍സില്‍ മെമ്പര്‍മാരാണ് ഈ ആവശ്യം ശൂറ കൗണ്‍സിലില്‍ ഉന്നയിച്ചത്.[www.malabarflash.com]


ഇതുസംബന്ധിച്ച നിയമാവലിയിൽ മാറ്റം വരുത്തി വധൂവരന്മാർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെല്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനകൾ കൂടി ഉൾപ്പെടുത്തുന്നത് മയക്കുമരുന്നിനെതിരെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനു പിന്തുണയേകുന്നതാണെന്ന് കൗൺസിൽ അംഗം ആദിൽ ജർബാഅ അഭിപ്രായപ്പെട്ടു.  

നിരവധി സാമൂഹ്യപ്രശ്നങ്ങളുടെയും വിവാഹമോചനത്തിന്റെയും അടിസ്ഥാന കാരണം ഭാര്യാഭർത്താക്കന്മാരുടെ മയക്കു മരുന്നുപയോഗമാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ മുൻനിർത്തി വിവാഹ പൂർവ പരിശോധനയിൽ മയക്കുമുരുന്നുപയോഗം ഇല്ലെന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് ഉൾപ്പെടുത്തണമെന്ന് പ്രമേയത്തിന് പിന്തുണ നൽകിയ അംഗങ്ങൾ പറഞ്ഞു.

Post a Comment

0 Comments