കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് തുണിക്കച്ചവടം എന്ന് തെറ്റിദ്ധരിപ്പിച്ച് എം.ഡി.എം.എ. വില്പന നടത്തിയിരുന്ന കാസര്‍കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയിലായി.[www.malabarflash.com]
കാഞ്ഞങ്ങാട് പടന്നക്കാട് ടി.എം. ക്വാര്‍ട്ടേഴ്‌സില്‍ കെ.പി. ഷാഹിദ് (23), കാസര്‍കോട് ചിത്താരി പി.ഒ. മഡിയന്‍ ഹൗസില്‍ സി.എം. നിസാമുദ്ദീന്‍ (23), പനയാല്‍ കോട്ടപ്പാറ ബൈത്തുല്‍ അറഫയില്‍ അഹമ്മദ് റാഷിദ് (27) എന്നിവരാണ് പിടിയിലായത്.
സെന്‍ട്രല്‍ പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും സംയുക്തമായി എറണാകുളം നോര്‍ത്ത് ഭാഗത്തുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ പ്രതികള്‍ സൂക്ഷിച്ചിരുന്ന 7.6 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.
0 Comments