ദോഹ: സ്കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ മൂന്നു വയസ്സുകാരൻ അപകടത്തിൽ മരിച്ചു. തൃശൂർ മതിലകം പഴുന്തറ ഉളക്കൽ വീട്ടിൽ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകൻ റൈഷ് ആണ് ഖത്തറിൽ അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുമാമയിലെ വീട്ടിന് മുന്നിലായിരുന്നു അപകടം.[www.malabarflash.com]
സ്കൂൾ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒലിവ് ഇന്റർനാഷണൽ സ്കൂൾ കെ.ജി വിദ്യാർഥിനി സയയാണ് സഹോദരി.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറിൽ ഖബറടക്കം നടത്തി. ഖത്തറിൽ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരാനാണ് പിതാവ് റിയാദ്.
0 Comments