NEWS UPDATE

6/recent/ticker-posts

പളളിക്കരയിലെ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

കാസർകോട്: ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഗാർഹിക പീഡന വകുപ്പ് ചുമത്തിയാണ് ഭർത്താവ് അസ്കറിനെ അറസ്റ്റ് ചെയ്തത്. ബേഡകം പോലീസാണ് അസ്കറിനെ അറസ്റ്റ് ചെയ്തത്.[www.malabarflsah.com] 

ഡിസംബർ അഞ്ചിനാണ് പളളിക്കര സ്വദേശി മുർസീനയെ ഭർത്താവിൻറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ലായിരുന്ന് അസ്കറുമായുള്ള മുർസീനയുടെ വിവാഹം. ഇവർക്ക് രണ്ട് വയസ്സുള്ള മകളുമുണ്ട്

കിടപ്പുമുറിയിൽ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മുര്‍സീനയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ മകളുടെ മരണം കൊലപാതകമാണെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും ആരോപിച്ച് മു‍ർസീനയുടെ മാതാപിതാക്കൾ രം​ഗത്തെത്തിയിരുന്നു. ഇക്കാര്യം അറിയിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് ഇവർ‌ പരാതി നൽകിയിരുന്നു.

Post a Comment

0 Comments