ബേക്കല്‍: ബേക്കല്‍ ബീച്ച് ഫെസ്റ്റ് ഗ്രൗണ്ടിന് സമീപം റോഡരികില്‍ യുവതി പ്രസവിച്ചു.ബീച്ച് ഫെസ്റ്റ് ഗ്രൗണ്ടില്‍ ബലൂണ്‍ വില്‍പ്പന നടത്തുന്ന അന്യസംസ്ഥാന യുവതിയാണ് റോഡരികില്‍ പ്രസവിച്ചത്.[www.malabarflash.com]
സംഭവം അറിഞ്ഞ ഉടനെ ബീച്ച് ഫെസ്റ്റ് ഡ്യൂട്ടിലിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഓടിയെത്തി യുവതിക്ക് പ്രഥമ ശുശ്രൂഷനല്‍കി. പിന്നീട് ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു.
അമ്മയും കുഞ്ഞും ആശുപത്രിയിണ്‍ സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
0 Comments