NEWS UPDATE

6/recent/ticker-posts

ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കാസറകോട്: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബെദിരയിലെ എന്‍ എ മുഹമ്മദ് - സുഹ്‌റ ദമ്പതികളുടെ മകന്‍ ഹാരിസ് (45) ആണ് മരിച്ചത്. കാസര്‍കോട് അക്ബര്‍ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ ഉളിയത്തടുക്കയില്‍ വെച്ചായിരുന്നു സംഭവം.[www.malabarflash.com]


ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു നടന്നത്. കളിക്കിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹാരിസ് വെള്ളം കുടിച്ചയുടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കളി സംഘടിപ്പിക്കുന്നതിലും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഹാരിസാണ് മുന്നിലുണ്ടായിരുന്നത്. എല്ലാവരുമായും മികച്ച സുഹൃദ് ബന്ധം കാത്ത് സൂക്ഷിച്ചിരുന്ന ഹാരിസിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ഏവര്‍ക്കും കനത്ത ആഘാതമായി.

നേരത്തെ ദുബൈയില്‍ സോണിക് ട്രാവല്‍സില്‍ ജീവനക്കാരനായിരുന്നു. കാസര്‍കോട് മൗലവി ട്രാവല്‍സിലും ജോലി ചെയ്തിരുന്നു. ഭാര്യ: ഹസീന.

Post a Comment

0 Comments