NEWS UPDATE

6/recent/ticker-posts

യുവ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

കാസർകോട്: കടയടക്കാനുള്ള ഒരുക്കത്തിനിടെ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു. ചട്ടഞ്ചാല്‍ പഴയ ട്രഷറി ഓഫീസ്‌ കെട്ടിടത്തിനു സമീപത്തെ ബി.എം ട്രേഡിംഗ്‌ ഉടമ ബി.എം റിയാസ്‌ (കൊവ്വല്‍ റിയാസ്‌ -42) ആണ്‌ മരിച്ചത്‌.[www.malabarflash.com]

കട അടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ കുഴഞ്ഞു വീണ റിയാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 

മാഹിന്‍ ഹാജി-അസ്‌മാബി ദമ്പതികളുടെ മകനാണ്‌. 
ഭാര്യ: നാസിയ. മക്കള്‍: ഫലാഹ്‌, ഹിഷ, നഫീസ.
സഹോദരങ്ങള്‍: ഇര്‍ഷാദ്‌, റിസാന, ഫാത്തിമ, റിസ്‌വാന. 
ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ അമ്പത്തഞ്ചാം മൈല്‍ മസ്‌ജിദ്‌ അങ്കണത്തില്‍ നടന്നു. 

റിയാസിനോടുള്ള ആദരസൂചകമായി ചട്ടഞ്ചാലിൽ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Post a Comment

0 Comments