103 -ാം വയസ്സിൽ മൂന്നാമത് വിവാഹം കഴിച്ച് സ്വാതന്ത്ര്യ സമര സേനാനിയായ ഹബീബ് നാസർ. ഭോപ്പാലിലെ ഇത്വാരാ സ്വദേശിയായ നാസർ 49 കാരിയായ ഫിറോസ് ജഹാനെയാണ് വിവാഹം കഴിച്ചത്. തന്റെ ഏകാന്തതയാണ് മൂന്നാമതൊരു വിവാഹം കഴിക്കുന്നതിലേക്ക് തന്നെ നയിച്ചതെന്നാണ് നാസർ പറയുന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.[www.malabarflash.com]
നാസർ ജഹാന്റെ കൈപിടിച്ചു വിവാഹപ്പന്തലിലേക്ക് നടക്കുന്നത് വൈറൽ വീഡിയോയിൽ കാണാൻ സാധിക്കും. സമ്മിശ്ര പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചതെങ്കിലും നാസറിന്റെയും ജഹാന്റെയും മുഖത്ത് ജീവിതത്തിലെ പുതിയ ഒരു അധ്യായം തുടങ്ങുന്നതിന്റെ സന്തോഷം കാണാൻ സാധിക്കും.
‘‘എന്റെ ആദ്യ ഭാര്യയുടെ മരണ ശേഷം ഞാൻ ലക്നൗവിലക്ക് പോകുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ അവരും മരിച്ചു. എനിക്ക് വല്ലാത്ത ഏകാന്തത തോന്നിത്തുടങ്ങിയപ്പോഴാണ് മൂന്നാമത് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ജഹാനും എന്നെപ്പോലെ ഏകാന്തത അനുഭവിച്ചിരുന്നു. എന്നെ വിവാഹം കഴിക്കാൻ ജഹാൻ സമ്മതിച്ചു’’, നാസർ പറഞ്ഞു.
ഈ വിവാഹത്തിന് തന്നെ ആരും നിർബന്ധിച്ചില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്നും ജഹാൻ പ്രതികരിച്ചു. തന്റെ ഭർത്താവ് ഇപ്പോഴും ആരോഗ്യവനാണെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ജഹാൻ പറഞ്ഞു.
0 Comments