2010-ലാണ് ബരെത് എന്നയാൾ ഭാര്യ ഗര്‍ബരിയുടെയും മകന്റെയും ഒപ്പം ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു ഗർബരി.
എന്നാല്‍, നഗരത്തിലെ തിരക്കിനിടയില്‍പ്പെട്ട് ഗര്‍ബരിയെയും മകനെയും കാണാതായി. ഇവരെ പോലീസ് പിന്നീട് നഗരത്തിലെ വിമാനത്താവളത്തിന് സമീപത്തുനിന്ന് കണ്ടെത്തി. തുടര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പാവ്‌ലോവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകനെ പിന്നീട് അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മേല്‍വിലാസം പറയാന്‍ ഗര്‍ബരിയ്ക്ക് അറിയാത്തതിനാല്‍ അവരുടെ കുടുംബത്തെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
കാണാതായ ഭാര്യയെയും മകനെയും കണ്ടത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ എല്ലാ വര്‍ഷവും ഗംഗാസാഗര് മേളയില്‍ പങ്കെടുക്കാന്‍ ബാരെത് പശ്ചിമബംഗാളില്‍ എത്താറുണ്ടായിരുന്നു. പുനര്‍വിവാഹിതനാകാന്‍ ബാരെതിനെ ബന്ധുക്കല്‍ നിര്‍ബന്ധിച്ചെങ്കിലും അയാള്‍ സമ്മതിച്ചില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
0 Comments