NEWS UPDATE

6/recent/ticker-posts

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഉംറയ്ക്ക് പുറപ്പെട്ട ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പടെ 13 പേർ മരിച്ചു

റിയാദ്​: സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പടെ 13 പേർ മരിച്ചു. യമൻ പൗരനും കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിലെ ഓങ്കോളജി കൺസൾട്ടൻറുമായ ഡോ. ജാഹിം അൽശബ്​ഹിയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഡോ. ജാഹിം അൽശബ്​ഹി, മക്കളായ അർവ (21), ഫദൽ (12), അഹമ്മദ് (8), ജന (5) എന്നിവരാണ് മരിച്ചത്. മറ്റ്​ രണ്ട്​ കാറുകളിലുണ്ടായിരുന്ന എട്ടു പേരും അപകടത്തിൽ മരിച്ചു. ഡോക്ടറും കുടുംബവും ഉംറക്കായി സ്വന്തം കാറിൽ മക്കയിലേക്ക്​​ പുറപ്പെടുന്ന വഴിയിലായിരുന്നു അപകടം.[www.malabarflash.com]


ഡോ. ജാഹിം അൽശബ്​ഹിയെയും കുടുംബത്തെയും കൂടാതെ മറ്റ്​ രണ്ട്​ കാറുകളിലും ഒരു ട്രക്കിലുമുള്ള ആളുകളുമാണ്​ അപകടത്തിൽപ്പെട്ടത്. പാകിസ്താനി പൗരൻ ഓടിച്ച ട്രക്ക് ഇടിച്ചുകയറിയായിരുന്നു അപകടം ഉണ്ടായത്. റിയാദിൽ നിന്ന് 75 കിലോമീറ്റർ അകലെ മുസാഹ്​മിയയിൽ വെച്ചായിരുന്നു സംഭവം.

കുടുംബസമേതം ഉംറക്ക് പോകുന്നതിനാൽ സന്തോഷവാനായിരുന്നു ഡോക്ടർ ജാഹിമും കുടുംബവുമെന്ന് ഡോ. ജാഹിം അൽശബ്​ഹിയുടെ കൂട്ടുകാരനായ ഡോ. മുശബിബ്​ അലി അൽഅസീരി ‘അൽഅറബിയ നെറ്റ്​’ ചാനലി​നോട്​ പറഞ്ഞു. മുസാഹ്​മിയയിൽ എത്തിയപ്പോൾ പ്രധാന റോഡിൽ എതിർദിശയിൽനിന്ന്​ വന്ന പാകിസ്​താനി പൗരൻ ഓടിച്ച ട്രക്ക് ഡോക്​ടറുടെ വാഹനത്തെയും മറ്റ്​ രണ്ട് കാറുകളെയും ഇടിക്കുകയായിരുന്നു. അപകടത്തിൽ 13 പേർ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments