ബേക്കൽ: ചരിത്ര പ്രസിദ്ധമായ ബേക്കൽ ബാവാ വൽ ഹസ്സൻ മഖാം ഉറൂസ് ജനുവരി 18 മുതൽ 29 വരെ മത പ്രഭാഷണ പരമ്പരയോടു കൂടി നടത്തുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.[www.malabarflash.com]
18ന് രാത്രി എട്ട് മണിക്ക് സമസ്ത പ്രസിഡൻ്റും ബേക്കൽ ജമാഅത്ത് ഖാസിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. ബേക്കൽ ഖത്തീബ് ശാഫി ബാഖവി ചാലിയം പ്രാർത്ഥനയും ഷുഹൈബ് മാലിക് ഖിറാഅത്തും നടത്തും. ബേക്കൽ ജമാഅത്ത് പ്രസിഡൻ്റ് എഎ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. ഉറൂസ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ ഹാജി കോട്ടപ്പള്ള സ്വാഗതം പറയും. ഹാമിദ് യാസീൻ ജൗഹരി കൊല്ലം മത പ്രഭാഷണം നടത്തും.
19ന് രാത്രി എട്ട് മണിക്ക് ലുക്മാനുൽ ഹക്കീം സഖാഫി പുല്ലാര, 20ന് നവാസ് മന്നാനി പനവൂർ എന്നിവർ മതപ്രഭാഷണം നടത്തും.
21ന് രാവിലെ പത്ത് മണിക്ക് പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോ.ഗംഗാധരൻ നയിക്കുന്ന ക്യാൻസർ മെഡിക്കൽ ക്യാമ്പ് നടത്തും. ബേക്കൽ ഡിവൈഎസ്പി സികെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ബേക്കൽ സിഐ യുപി വിപിൻ, ബേക്കൽ കോട്ട മുഖ്യ പ്രാണ ക്ഷേത്രം പ്രസിഡൻ്റ് എച്ച് മഞ്ജുനാഥ ഭട്ട്, ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രം പ്രസി ഡൻ്റ് ടി പുരുഷോത്തമൻ, ഡോ.നൗഫൽ കളനാട്, ഡോ.സാജിത് തൊട്ടി, ഡോ.ആഷിഖ് അബ്ദുല്ല, ഡോ.ഖലീൽ സലാം എന്നിവർ സംബന്ധിക്കും. രാത്രി എട്ട് മണിക്ക് ശമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും.
22ന് രാത്രി എട്ട് മണിക്ക് പേരോട് അബ്ദുൽ റഹ് മാൻ സഖാഫി, 23ന് ഇപി അബൂബക്കർ അൽ ഖാസിമി പത്തനാപുരം, 24ന് മസ്ഊദ് സഖാഫി ഗൂഢല്ലൂർ, 25ന് എഎം നൗഷാദ് ബാഖവി ചിറയിൻകീഴ്, 26ന് കുമ്മനം നിസാമുദ്ദീൻ അസ്ഹരി എന്നിവർ മതപ്രഭാഷണം നടത്തും.
27ന് രാത്രി എട്ട് മണിക്ക് ഖാസി സിഎച്ച് അബ്ദുല്ല മുസ് ലിയാർ, ബേക്കൽ ഇബ്രാഹിം മുസ് ലിയാർ, ഖത്തീബ് ബി മൊയ്തു ഹാജി ബേക്കൽ അനുസ്മരണ സമ്മേളനത്തിൽ ബേക്കൽ മുദരീസ് ആസിഫ് ഹിമമി അഹ്സനി അനുസ്മരണ പ്രഭാഷണം നടത്തും. ബേക്കൽ ഖത്തീബ് ശാഫി ബാഖവി ചാലിയം കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകും.
28ന് രാത്രി എട്ട് മണിക്ക് കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മത പ്രഭാഷണം നടത്തും. കൂട്ടുപ്രാർത്ഥനക്ക് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും. 29ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മൗലീദ് പാരായണം
നാല് മണിക്ക് അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കും.
0 Comments