ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ നാല് വിദ്യാർത്ഥികൾ വെള്ളായണി കായലിന്റെ തിരത്തെ വവ്വാമൂലയിൽ കുളിക്കാനെത്തിയത്. സംഘത്തിലുണ്ടായിരുന്ന മുകുന്ദനുണ്ണി, ഫെർഡിനാൻ, ലിബിനോ എന്നിവരാണ് വെള്ളത്തിലേക്കിറങ്ങിയത്. കൂട്ടത്തിലൊരാൾ കയത്തിലേക്ക് വീഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ രണ്ട് പേരും മുങ്ങി താഴ്ന്നു.
ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ആദ്യം നാട്ടുകാരും പിന്നീട് ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും മൂന്ന് പേരുടേയും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൂന്ന് മൃതദേഹവും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം നിലമ്പൂരിൽ കുറുവൻപുഴയുടെ കടവിൽ മീൻ പിടക്കുന്നതിനിടയിലാണ് സഹോദരങ്ങളായ റിൻഷാദും റാഷിദും അപകടത്തിൽപ്പെട്ടത്. റിൻഷാദ് വെള്ളത്തിൽ വീഴുന്നത് കണ്ട് രക്ഷിക്കാൻ ചാടിയതാണ് റാഷിദ്. ഇരുവരെയും രക്ഷിക്കാൻ സാധിച്ചില്ല.

തിരുവനന്തപുരം കല്ലമ്പലം നാവായികുളത്ത് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. കല്ലമ്പലം പ്ലാച്ചിവെട്ടം സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
0 Comments