NEWS UPDATE

6/recent/ticker-posts

സഅദിയ്യ ഫൗണ്ടേഷന്‍ ബാംഗ്ലൂര്‍; 20ാം വാര്‍ഷികവും സനദ്ദാനവും ബുധനാഴ്ച

ബാംഗ്ലൂര്‍: ജാമിഅ സഅദിയ്യ അറബിയ്യയുടെ കീഴില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സഅദിയ്യ ഫൗണ്ടേഷന്‍ 20ാം വാര്‍ഷികവും ശരീഅത്ത് കോളേജ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ്ദാനവും ഇന്ന് (31 ബുധന്‍) വൈകുന്നേരം 6 മണിക്ക് നടക്കും.[www.malabarflash.com] 

ബംഗ്ലൂര്‍ സിറ്റി പാലസില്‍ നടക്കുന്ന പരിപാടിയില്‍ സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കുറ അധ്യക്ഷത വഹിക്കും. കര്‍ണാടക വഖ്ഫ് മന്ത്രി സമീര്‍ അഹ്‌മദ് ഉദ്ഘാടനം ചെയ്യും.പഠനം പൂര്‍ത്തിയാക്കിയ 52 യുവ പണ്ഡിതര്‍ക്കുള്ള അസ്അദി ബിരുദം സയ്യിദ് കുറ തങ്ങള്‍ നല്‍കും. 

കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍, മുന്‍ മന്ത്രി റോഷന്‍ ബേഗ്, സിഎം ഇബ്രാഹിം, എന്‍എ ഹാരിസ് എംഎല്‍എ, നാസര്‍ ഹുസൈന്‍ എംപി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. സഅദിയ്യ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സനദ്ദാന പ്രസംഗം നടത്തും. ജനറല്‍ സെക്രട്ടറി ഷാഫി സഅദി സ്വാഗതമാശംസിക്കും.

കേന്ദ്രകമ്മിറ്റി അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൗലാനാ ഷാബിര്‍ അഹ്‌മദ് ഖാദ്‌രി റസ്‌വി, മൗലാനാ സുല്‍ഫിക്ര്‍ നൂരി, എഎം ഫാറൂഖ്, നൂര്‍ പാഷ, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, അബ്ദുല്‍ സമദ് അഹ്‌സനി, ഇസ്മാഈല്‍ സഅദി കിന്യ, ബഷീര്‍ സഅദി സംബന്ധിക്കും.

Post a Comment

0 Comments