കാസർകോട്: നിയമനത്തിന് കൈക്കൂലി വാങ്ങുന്നതിനിടയിൽ കേന്ദ്ര സർവകലാശാല പ്രഫസർ പിടിയിൽ. സോഷ്യൽ വർക് ഡിപ്പാർട്മെന്റിലെ പ്രഫസർ എ.കെ. മോഹനാണ് പിടിയിലായത്. കേന്ദ്ര വാഴ്സിറ്റി നിയമനത്തിൽ കൈക്കൂലി വാങ്ങുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നുവെങ്കിലും ഇതാദ്യമായാണ് കൈയോടെ പിടിയിലാകുന്നത്.[www.malabarflash.com]
കേന്ദ്ര സർവകലാശാലയിൽ സോഷ്യൽ വർക് ഡിപ്പാർട്മെന്റിലെ ഗെസ്റ്റ് ഫാക്കൽറ്റിയായി ജോലി ചെയ്തുവന്നിരുന്ന പരാതിക്കാരനിൽനിന്ന് തുടർനിയമനത്തിനുള്ള അഭിമുഖത്തിന് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പ്രഫസർ പിടിയിലായത്.
പരാതിക്കാരന്റെ ഗെസ്റ്റ് കരാർ പുതുക്കിനൽകുന്നതിനും തുടർന്ന് പി.എച്ച്ഡി എടുക്കുന്നതിനും പ്രഫ. എ.കെ. മോഹൻ രണ്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
0 Comments