NEWS UPDATE

6/recent/ticker-posts

എരോൽ ആറാട്ട്കടവ് പുതുച്ചേരി തറവാട് കളരിയിൽ കളിയാട്ടം 25 മുതൽ 29 വരെ

ഉദുമ: എരോൽ ആറാട്ട്കടവ് പുതുച്ചേരി തറവാട് കളരിയിൽ കളിയാട്ട ഉത്സവം 25 മുതൽ 29 വരെ നടക്കും.[www.malabarflash.com]

25 ന് വൈകുന്നേരം 7 ന് എരേൽ അമ്പലത്തിങ്കാൽ വിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന. 8.30 ന് ദൈവക്കോലങ്ങളുടെ തുടങ്ങൽ. രാത്രി 11 ന് മോന്തിക്കോലം, രാത്രി 11.30 ന് പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടവും തുടർന്ന് മറ്റു തെയ്യങ്ങളുടെ കുളിച്ച് തോറ്റവും. 

26 ന് രാവിലെ 5 ന് പടവീരൻ തെയ്യം. രാവിലെ 7 ന് മഹാലക്ഷിപുരം മഹിഷി മർദ്ധിനി ക്ഷേത്ര സമിതിയുടെ സദ്ഗ്രന്ഥ പാരായണം . തുടർന്ന് 9 ന് വിഷ്ണു മുർത്തിയും തറവാട്ട് ധർമ ദൈവം പടിഞ്ഞാറ്റ ചാമുണ്ഡിയും അരങ്ങിലെത്തും , ഉച്ചയ്ക്ക് 12.30 ന് ചൂളിയാർ ഭഗവതിയും 3.30 ന് മൂവാളംങ്കുഴി ചാമുണ്ഡിയും അരങ്ങിലെത്തും. തുടർന്ന് രാത്രി 7ന് നേർച്ച കളിയാട്ടം ആരംഭിക്കും. 8.30 ന് ദൈവക്കോലങ്ങളുടെ തുടങ്ങൽ , രാത്രി 11 ന് മോന്തിക്കോലം, രാത്രി 11.30 ന് പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടവും തുടർന്ന് മറ്റു തെയ്യങ്ങളുടെ കുളിച്ച് തോറ്റവും. 

27 ന് രാവിലെ 5 ന് പടവീരൻ തെയ്യം. 8 ന് എരേൽ അമ്പലത്തിങ്കാൽ വിഷ്ണു ക്ഷേത്ര മാതൃ സമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണം . തുടർന്ന് 9 ന് വിഷ്ണു മുർത്തിയും തറവാട്ട് ധർമ്മ ദൈവം പടിഞ്ഞാറ്റ ചാമുണ്ഡിയും അരങ്ങിലെത്തും. ഉച്ചയ്ക്ക് 12.30 ന് ചൂളിയാർ ഭഗവതിയും 3.30 ന് മൂവാളംങ്കുഴി ചാമുണ്ഡിയും അരങ്ങിലെത്തും. രാത്രി 8:00 ന് വിളക്കിലരി. 

28 ന് രാവിലെ 10ന് ആറാട്ട്കടവ് പുതുച്ചേരി ഗുളികൻ ദേവസ്ഥാനത്ത് ഗുളികൻ തെയ്യം കെട്ടിയാടിക്കും. 29 ന് രാവിലെ 10 ന് ഗുളികൻ തെയ്യം നേർച്ചയായും കെട്ടിയാടിക്കും. 26നും 27നും അന്നദാനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments