കണ്ണൂർ: പപ്പാഞ്ഞിയുടെ മാതൃകയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ 30 അടി ഉയരമുള്ള കോലമാണ് എസ്എഫ്‌ഐ കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലെന്ന് എസ്എഫ്‌ഐ.[www.malabarflash.com]
അതേസമയം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐക്കാർക്ക് മർദിക്കണമെങ്കിൽ തന്നെ മർദിക്കട്ടെയെന്ന് ഗവർണർ വെല്ലുവിളിച്ചു. റൂട്ട് മാറ്റിയത് ഭയം കൊണ്ടാണെന്ന് കരുതുന്നവർക്ക് കരുതാം. എസ്എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഭരിക്കുന്ന പാർട്ടിയാണ്.
കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ പുനഃപരിശോധന നഹർജി നൽകിയതിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണ്.
0 Comments