അച്ഛൻ സമ്മാനമായി നൽകുന്ന സ്കൂട്ടര്‍ വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് വളര്‍മതി അതിദാരുണമായി കൊല്ലപ്പെട്ടത്. വളര്‍മതിക്കൊപ്പം ഭര്‍ത്താവ് പാണ്ഡ്യനും ഉണ്ടായിരുന്നു. ഇരുവരും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലാണ് യാത്ര തിരിച്ചത്. ബസില്‍ കയറുന്നതിന് മുമ്പെ പാണ്ഡ്യന്‍ മദ്യപിച്ചിരുന്നു. ബസിന്‍റെ പുറകുവശത്ത് വാതിലിനോട് ചേർന്നുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്.
യാത്രയ്ക്കിടെ നിസാര കാര്യങ്ങൾ പറഞ്ഞ് തർക്കം തുടങ്ങി. ഇതിനിടയില്‍ കണവൈപെട്ടി എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് 5മാസം ഗർഭിണിയായ ഭാര്യ വളര്‍മതിയെ പാണ്ഡ്യന്‍ ബസില്‍നിന്നും തള്ളിയിട്ടത്.ബസിൻറെ പുറകുവശത്ത് മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആരും സംഭവം അറിഞ്ഞില്ല.

പാണ്ഡ്യൻ തന്നെ മുന്നിലെത്തി കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു. കണ്ടക്ടർ അറിയിച്ചതനുസരിച്ച് ചനാർപെട്ടി പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വളർമതിയുടെ മരണം സംഭവിച്ചിരുന്നു.ദിണ്ഡിഗൽ സർക്കാർ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വളർമതിയുടെ ബന്ധുക്കൾക്ക് മാറി.24കാരനായ പാണ്ഡ്യൻ എട്ട് മാസം മുൻപാണ് വളർമതിയെ വിവാഹം ചെയ്തത്.
0 Comments