ന്യൂഡല്‍ഹി: ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതല്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്.[www.malabarflash.com]
തായ്ലൻഡ്, മലേഷ്യ, ഖത്തര്‍, ശ്രീലങ്ക, ഇറാന്, ജോര്‍ദ്ദാന്‍, ഇന്ത്യോനേഷ്യ, മാലദ്വീപ്, മ്യാന്മാര്, നേപ്പാള്‍, ഒമാന്‍, ഭൂട്ടാന്, എത്യോപ്യ, കസാഖിസ്താന്‍ തുടങ്ങി 62 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനാവുക.
ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സിംഗപ്പൂര്‍, സ്പെയിന് എന്നീ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളാണ് ലോകത്തില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാകും.
റാങ്കിങില്‍ ഏഴാം സ്ഥാനത്തുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ പൗരന്മാര്ക്ക് 188 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ സഞ്ചരിക്കാനാകുക. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ട് സൂചിക റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.
0 Comments