NEWS UPDATE

6/recent/ticker-posts

കലോത്സവം റിപ്പോർട്ടിങ്: ലഭിച്ചത് 800 ഓൺലൈൻ മാധ്യമങ്ങളുടെ അപേക്ഷകൾ; അനുമതി 46 എണ്ണത്തിന് മാത്രം

കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവം റിപ്പോർട്ട് ചെയ്യുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം. 800 ൽ അധികം ഓൺലൈൻ മാധ്യമങ്ങളുടെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇത്രയും പേർക്ക് അനുമതി നൽകാൻ ആവില്ല എന്നതിനാൽ പിആർഡി ലിസ്റ്റിലുള്ള 46 ഓൺലൈൻ മാധ്യമങ്ങൾക്കായിരിക്കും അനുമതി ഉണ്ടാകുകയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.[www.malabarflash.com]


കലോത്സവ കമ്മറ്റി അനുവദിക്കുന്ന പാസ് മുഖേന മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനാനുമതി. മാധ്യമ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുഉള്ള പ്രവേശനം ഉണ്ടാകില്ല. 

സ്കൂൾ കലോത്സവം ഹരിത കലോത്സവമായി മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ഹരിത വിളംബര ജാഥയും ക്ലീൻ ഡ്രൈവ് പ്രോഗ്രാമും ഉണ്ടായി. പ്രധാന വേദിയായ ആശ്രാമം മൈതാനം വിദ്യാർഥികൾ ശുചീകരിച്ചു.

Post a Comment

0 Comments