കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി യാത്രക്കാരി പിടിയില്‍. കോഴിക്കോട് പെരുവയല്‍ സ്വദേശിനി ബീന മുഹമ്മദ് ആസാദ് (43) ആണ് അറസ്റ്റിലായത്.[www.malabarflash.com]
ഡിസ്‌ക് രൂപത്തിലാക്കിയ 1.5 കിലോ സ്വര്‍ണം അപ്പച്ചട്ടിയിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്‍.ഐ) എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ദുബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയായിരുന്നു ബീന. നേരത്തേ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ -കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരുടെ ബാഗേജ് പരിശോധിച്ചപ്പോള്‍ ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സംശയകരമായ രീതിയില്‍ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു.
ഉപകരണം അഴിച്ചു നടത്തിയ പരിശോധനയിലാണ് ഡിസ്‌ക് രൂപത്തിലാക്കിയ സ്വർണം കണ്ടെത്തിയത്.
0 Comments