2018 ജൂലൈയിൽ മോഷണ ശ്രമത്തിനിടെയാണ് നിമിഷ എന്ന പെൺകുട്ടിയെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ നിമിഷയുടെ വല്യമ്മയ്ക്കും മറ്റൊരു ബന്ധുവിനും പരുക്കേറ്റിരുന്നു. പ്രതിയ്ക്കുള്ള ശിക്ഷ അടുത്ത ദിവസം പറവൂർ അഡീഷണൽ സെഷൻസ് കോടതി വിധിക്കും.
2018 ജൂലൈ 30 ന് ആണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ അമ്പുനാട് സ്വദേശിനി നിമിഷ തമ്പിയെന്ന ബിരുദ വിദ്യാർഥിനിയെ വീട്ടിൽ കയറി കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് പ്രതി പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോൾ പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തി എന്നാണ് കേസ്.
പെണ്‍കുട്ടി പച്ചക്കറിയരിഞ്ഞിരുന്ന കത്തി പിടിച്ചു വാങ്ങി പ്രതി ആക്രമിക്കുകയായിരുന്നു. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും കുത്തി പരിക്കേൽപ്പിച്ചിരുന്നു. ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിലുള്ള ഏലിയാസ് ഓടിയെത്തിയപ്പോഴാണ് അദ്ദേഹത്തിനും കുത്തേറ്റത്. ആശുപത്രിയിലേക്ക് പോകുന്ന വഴി നിമിഷയുടെ മരണം സംഭവിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി പോലീസിന് ഏല്‍പ്പിച്ചത്.
മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാർത്ഥിനിയായിരുന്നു നിമിഷ. തടിയിട്ടപറമ്പ് പോലിസ് ഇനസ്പെക്ടർ ആയിരുന്ന പി.എം.ഷെമീറിന്‍റെ നേതൃത്വത്തിൽ റജിസ്റ്റർ ചെയ്ത കേസിൽ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

0 Comments