ഉദുമ: വൃത്തിയുള്ള വീട് ആരോഗ്യമുള്ള നാട് 'അഴകോടെ ഉദുമ ' എന്ന വലിയ ലക്ഷ്യത്തിൻ്റെ ഭാഗമായി കടൽത്തീര ശുചീകരണം സംഘടിപ്പിച്ചു. വർദ്ധിച്ചുവരുന്ന വിനോദ സഞ്ചാരികളെ കൊണ്ട് ജില്ലയിൽത്തന്നെ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്ന നിരവധി കേന്ദ്രങ്ങളാണ് ഉദുമ ഗ്രാമ പഞ്ചായത്തിൻ്റെ കടൽത്തീരങ്ങളിലുള്ളത്.[www.malabarflash.com]
എന്നാൽ സന്ദർശകർ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ പ്രദേശത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിച്ച് ഗ്രാമ പഞ്ചായത്തിൻ്റെ തീരമേഖലകളെ മികച്ച സൗകര്യങ്ങളുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുന്നതിന്റെ മുന്നോടിയായാണ് ഇത്തരം ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ, ഭിന്നശേഷി പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി മുന്നൂറോളം ആളുകൾ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് കെ.വി ബാലകൃഷ്ണൻ, വാർഡ് മെമ്പർമാരായ എം.ബീവി, സൈനബ അബൂബക്കർ, ജലീൽ കാപ്പിൽ, വിനയകുമാർ, യാസ്മിൻ റഷീദ്, ശകുന്തള ഭാസ്കരൻ, അശോകൻ, സി.ഡി.എസ് ചെയർപേഴ്സൺ സനൂജ, പഞ്ചായത്ത് സെക്രട്ടറി അനീഷ, അസി. സെക്രട്ടറി റെജിമോൻ.എസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പ്രവീൺ കുമാർ കെ.സി,ശുചിത്വ മിഷൻ ആർ.പി ശൈലജ ,ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻ അസോസിയേറ്റ് അഭിരാജ് എ.പി എന്നിവർ പങ്കെടുത്തു.
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറി.
0 Comments