NEWS UPDATE

6/recent/ticker-posts

അമ്മക്കൊപ്പം തോട്ടത്തിലൂടെ പോകുമ്പോൾ പുലി ആക്രമിച്ചു; മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: നീലഗിരിയിൽ പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. പന്തല്ലൂർ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം.[www.malabarflash.com]

തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments