NEWS UPDATE

6/recent/ticker-posts

ഒരു വിഭാഗത്തെ മോശമായി ചിത്രീകരിച്ച് നാടകമെന്നാരോപണം; ഉദുമ പഞ്ചായത്ത് ഹരിതകര്‍മ സേനക്കെതിരെ പരാതി

ഉദുമ: ഉദുമ പഞ്ചായത്ത് ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ചിത്രീകരിച്ച നാടകത്തില്‍ മുസ്ലിം വീട്ടുകാരെ മോശമായി ചിത്രീകരിച്ചതായി ആരോപണം. പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിക്ക് പരാതി നല്‍കി.[www.malabarflash.com] 

കഴിഞ്ഞ ദിവസം ഉദുമ കമ്മ്യൂണിറ്റി ഹാളിലാണ് ഹരിത സേന പ്രവര്‍ത്തകര്‍ക്ക് വേണ്ടി ട്രെയിനിങ് ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപിലാണ് വിവാദ നാടകം അരങ്ങേറിയത്. വീടുകളില്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന സമയത്ത് മുസ്ലിം വീട്ടുകാര്‍ ഹരിത കര്‍മസേനയോട് സഹകരിക്കാത്തവരായും പ്ലാസ്റ്റിക് ദുരുയോഗം ചെയ്യുന്നവരായും മുസ്ലിം കഥാപാത്രത്തെ അവതരിപ്പിച്ച ഹരിത കര്‍മ സേന വളണ്ടിയര്‍ പറയുന്നു. 

ഇതു സമുഹത്തില്‍ മുസ്ലിംങ്ങളെ മോശമായി കാണാനുള്ള സന്ദേശം നല്‍കുമെന്ന് ഉദുമ പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. നാടകം പിന്‍വലിക്കാത്തപക്ഷം വന്‍പ്രക്ഷോഭമായി വനിതാ ലീഗ് മുന്നോട്ടുവരുമെന്ന് വനിതാ ലീഗ് മുന്നറിയിപ്പ് നല്‍കി. 

നഫ്‌സിയ കാഹു, കൈറുന്നിസ മാങ്ങാട്, ഹാജറ അസീസ്, ജമീല ഖലീല്‍, സൈനബ അ ബൂബക്കര്‍, യാസ്മിന്‍ റഷീദ്, നഫീസ പാക്യാര, റൈഹാന, നസീറ, സുഹറ കോട്ടിക്കുളം, ഷഹീദ, ഫസീല, ഫൗസിയ, ഫാത്തിമ, കമറു എന്നിവരാണ് നിവേദനം നല്‍കിയത്. ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ കെ.ബി.എം ഷരീഫ്, എം.എച്ച് മുഹമ്മദ് കുഞ്ഞി, ബഷീര്‍ പാക്യാര, ഹാരിസ് അങ്കക്കളരി എന്നിവരും പരാതി നല്‍കാനൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments