വ്യാഴാഴ്ച രാത്രി 9 മണിയോടെ തിരൂരങ്ങാടി ഗവ. ഹൈസ്‌കൂൾ മൈതാനത്താണ് സംഭവം. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരം കാണാൻ ടിക്കറ്റ് കിട്ടാഞ്ഞതോടെ കാണികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.
ബേസ് പെരുമ്പാവൂരും ഫിഫ മഞ്ചേരിയും തമ്മിലായിരുന്നു കഴിഞ്ഞ രാത്രിയിലെ മത്സരം. തിരക്ക് കൂടിയതോടെ ടിക്കറ്റ് വിൽപ്പന വേഗത്തിൽ കഴിഞ്ഞു. കളി തുടങ്ങുന്നതിനു മുൻപുതന്നെ ഗാലറി നിറഞ്ഞതോടെ സംഘാടകർ ഗേറ്റ് പൂട്ടിയിട്ടിരുന്നു.

ഇതോടെ ടിക്കറ്റ് കിട്ടാതെ നൂറുകണക്കിന് ആരാധകർ നിരാശരായി. കളിതുടങ്ങുന്നതിനു തൊട്ടുമുൻപ് ഇവർ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കടക്കുകയായിരുന്നു. മത്സരത്തിൽ ബേസ് പെരുമ്പാവൂർ മൂന്നു ഗോളുകൾക്ക് ഫിഫ മഞ്ചേരിയെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു.
0 Comments