NEWS UPDATE

6/recent/ticker-posts

കർണാടകയിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; മലയാളികളടക്കം മൂന്ന് പേർ മരിച്ചു

ബെൽത്തങ്ങാടി: കർണാടകയിലെ ബെൽത്തങ്ങാടി കുക്കേടി വില്ലേജിൽ പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു. സ്വാമി(55) ,വർഗ്ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ.ഹസൻ സ്വദേശി ചേതനാണ് (25)മരിച്ച മറ്റൊരാൾ.[www.malabarflash.com]

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മലപ്പുറം സ്വദേശി ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള സോളിഡ് ഫയർ വർക്ക് എന്ന പടക്ക സംഭരണ ​​യൂണിറ്റിൻ വൻ സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വേണൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . അഗ്നിശമനസേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തിയാണ് തീ അണച്ചത്.

സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഫാം ഉടമ ബഷീറടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

Post a Comment

0 Comments