NEWS UPDATE

6/recent/ticker-posts

കന്നഡ നടന്‍ യഷിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ അപകടം; ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു

ഗദഗ്:  നടന്‍ യഷിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. കർണ്ണാടകയിലെ ഗദഗ് ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. യഷിന്റെ പിറന്നാളിനോടനുബന്ധിച്ച് ഉയരത്തിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ആരാധകസംഘത്തിനാണ് അപകടം സംഭവിച്ചത്.[www.malabarflash.com]


ഹനമന്ത ഹരിജൻ (21), മുരളി നടവിൻമണി (20), നവീൻ ഗാസി (19) എന്നീ യുവാക്കളാണ് വൈദ്യുതാഘാതമേറ്റ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യഷിന്റെ 38 -ാം ജന്മദിനമാണ്തിങ്കളാഴ്ച. ടെലിവിഷൻ പരമ്പരകളിലൂടെ കരിയർ ആരംഭിച്ച യഷ് 2007-ൽ 'ജംഫതര ഹുടുവാകി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 'കെജിഎഫ്' ചിത്രങ്ങളിലൂടെയാണ് താരത്തിന് വലിയ ആരാധക പിന്തുണ ലഭിച്ചത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' ആണ് യഷിന്റെതായി അണിയറയിലുള്ള ചിത്രം.

Post a Comment

0 Comments