കാസറകോട്: സമന്വയ വിദ്യാഭ്യാസവും സാമൂഹ്യ സേവനവും ലക്ഷ്യം വെച്ച് പള്ളങ്കോട് പയസ്വിനി പുഴയുടെ ചാരത്ത് ഒരുങ്ങുന്ന മദനിയം അക്കാദമിക്ക് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ശിലാസ്ഥാപനം നടത്തി. ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം അധ്യക്ഷതയില്‍ കര്‍ണാടക നിയമസഭ സ്പീക്കര്‍ യുടി ഖാദര്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കണ്‍വീനര്‍ മദനീയം അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരം സ്വാഗതമാശംസിച്ചു.
പള്ളങ്കോട് മഖ്ബറ സിയാറത്തിന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു മുഖ്യാതിഥികളായിരുന്നു.
സമസ്ത കേന്ദ്ര മശാവറ അംഗങ്ങളായ എപി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കര്‍ണാടക ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെപി ഹുസൈന്‍ സഅദി കെസി റോഡ്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജില്ല ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെപിസിസി മെമ്പര്‍ ഹകീം കുന്നില്‍, കര്‍ണാടക കെപിസിസി മെമ്പര്‍ ഹേമന്തറൈ, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ശഹീര്‍ അല്‍ബുഖാരി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, സയ്യിദ് കെപിഎസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂര്‍, സയ്യിദ് ജലീലുദ്ദീന്‍ അല്‍ഹാദി ആദൂര്‍, കരീം തളങ്കര, അബ്ദുസലാം മുസ്ല്യാര്‍ കുബണൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ഹമീദ് മദനി കാഞ്ഞങ്ങാട്, ഡിഎ അബ്ദുല്ല കുഞ്ഞി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അഹ്‌മദലി ബെണ്ടിച്ചാല്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, അബ്ദുല്ല ഹാജി ഫ്രീകുവൈത്ത്, റാഷിദ് നാദാപുരം, കരീം കടവത്ത സംബന്ധിച്ചു.
0 Comments