ഉദുമ: ബീച്ച് ടൂറിസത്തിന്റെ പറുദീസയായ ഗോവൻ തീരത്തോട് കിട പിടിക്കുന്ന ശുചിത്വ സുന്ദര പ്രകൃതി മനോഹരമായ 6 കിലോ മീറ്റർ നീളവും രണ്ട് പ്രകൃതിദത്ത കുന്നുകളും 3 അഴിമുഖങ്ങളും ഉള്ള ഉദുമ പഞ്ചായത്തിലെ കടൽ തീരമായ ബേക്കൽ അഴിമുഖം മുതൽ നൂമ്പിൽ അഴിമുഖം വരെയുള്ള തീരത്തെ വിനോദ സഞ്ചാര മേഖലയിലെ പ്രവർത്തനങ്ങൾ ഹരിത ടൂറിസം മാനദണ്ഡങ്ങൾ പ്രകരം നടത്താൻ തീരുമാനം.[www.malabarflash.com]
ഹരിത കേരള മിഷൻ, ആസൂത്രണ സമിതിയംഗങ്ങൾ, പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മറ്റിയംഗങ്ങൾ, തൊഴിലാളി സംഘടന പ്രതിനിധികൾ, വ്യാപാരി സംഘടന നേതാക്കൾ, ഹോസ്പിറ്റലിറ്റി മാനേജ്മെന്റ് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ, ഹരിത കർമ സേന, ബി എം സി അംഗങ്ങൾ, ടൂറിസം സംരഭകർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം കൈ കൊണ്ടത്.
ആലോചനയോഗം പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റാലിറ്റി വർക്കിംഗ് ഗ്രൂപ് ചെയർമാന് പി.കെ ജലീൽ അധ്യക്ഷത വഹിച്ചു. ജൂനിയർ സൂപ്രണ്ട് അജയൻ പദ്ധതികൾ വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി അനിഷ സ്വാഗതവും ക്ലർക്ക് പ്രണവൻ നന്ദിയും പറഞ്ഞു
0 Comments