വൈക്കം: കൗൺസിലിങ്ങിനായി എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവം വീട്ടിൽ ടി.എം. നന്ദനൻ (67) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
വൈക്കത്ത് കൗൺസിലിംഗ് സ്ഥാപനം നടത്തിയിരുന്ന ഇയാൾ കൗൺസിലിങ്ങിനായി എത്തിയ വീട്ടമ്മയെ കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും, ഇത് പുറത്ത്പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഒ രാജേന്ദ്രൻ നായർ, എസ്.ഐമാരായ സുരേഷ്. എസ്, വിജയപ്രസാദ്, സത്യൻ, സി.പി.ഓ മാരായ പ്രവീണോ, രജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
0 Comments