കാസർകോട്: ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യു.എ.ഇ.കെ.എം.സി.സി. ട്രഷറർ നിസാർ തളങ്കരയ്ക്ക് കാസർകോട് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് കലക്ട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉപഹാരം നൽകി ആദരിച്ചു.[www.malabarflash.com]
മുനിസിപ്പൽ പ്രസിഡന്റ് കെ.എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു.
കാസർകോട് മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട്, ജനറൽ സെക്രട്ടറി ടി.എം ഇഖ്ബാൽ, അബ്ബാസ് ബീഗം, കാലിദ് പച്ചക്കാട്, അസീസ് എ, ടി.കെ.അഷ്റഫ്, എം.എച്ച് അബ്ദുൽ ഖാദർ, മുസമ്മിൽ ടി.എച്ച്, ജലീൽ തുരുത്തി, റഹ്മാൻ തൊട്ടാൻ , നൗഫൽ, അഷ്ഫാഖ് തുരുത്തി, മുസമ്മിൽ നെല്ലിക്കുന്ന്, ഖലീൽ ഷയ്ക്ക്, അനസ് കണ്ടത്തിൽ, നൗഷാദ് ഹെന്നമൂല, നിയാസ് ചേരങ്കൈ, റഷീദ് ഗസ്സാലി, സജീർ ബെദിര സംസാരിച്ചു.
0 Comments