NEWS UPDATE

6/recent/ticker-posts

ജ്വല്ലറിയിൽ നിന്ന് 54 പവൻ സ്വർണ്ണാഭരണങ്ങളും 6 കിലോ വെള്ളി ആഭരണങ്ങളും മോഷണം; ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് ജ്വല്ലറിയിൽ നിന്ന് 54 പവൻ സ്വർണ്ണാഭരണങ്ങളും ആറ് കിലോ വെള്ളി ആഭരണങ്ങളും മോഷണം നടത്തിയ ജ്വല്ലറി ജീവനക്കാരായ സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. ജ്വല്ലറി ജീവനക്കാരായ അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് മാർത്താണ്ഡം പോലീസ് പിടികൂടിയത്.[www.malabarflash.com]


ജ്വല്ലറി 50ലധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണ്. ജ്വല്ലറിയിൽ സ്വർണാഭരണങ്ങൾ കുറവാണെന്ന് മാനേജരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് മനോജർ സ്ഥാപനത്തിലെ ജീവനക്കാർ അറിയാതെ സ്വർണ്ണാഭരണങ്ങൾ പരിശോധിച്ചപ്പോൾ സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലായി.

മനോജർ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്
സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അനീഷ് സ്വർണ്ണാഭരണങ്ങൾ മാറ്റുന്നത് നിരീക്ഷണ ക്യാമറയിൽ വ്യക്തമായതോടെയാണ് മോഷണം വെളിച്ചത്തിലായത്.

ജ്വല്ലറി മനോജർ സ്ഥാപന ഉടമയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജീവനക്കാരനായ അനീഷിന് വിലകൂടിയ ഇരുചക്ര വാഹനം വാങ്ങുകയും ആഡംബര വീട് പണിഞ്ഞതായും കണ്ടെത്തിയിരുന്നു.
തുടർന്ന് സ്ഥാപന ഉടമ മാർത്താണ്ഡം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

അന്വേഷണത്തിൽ ജീവനക്കാരനായ അനീഷിനെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്ഥാപനത്തിലെ രണ്ടു സ്ത്രീ ജീവനക്കാരുടെ സഹായത്തോടെയാണ് സ്വർണ്ണാഭരണങ്ങൾ ജുവലറിയിൽ നിന്നും മോഷണം നടത്തുന്നതെന്നു തെളിഞ്ഞത്.

Post a Comment

0 Comments