NEWS UPDATE

6/recent/ticker-posts

കീക്കാനം വയനാട്ടുകുലവൻ തറവാട് തെയ്യം കെട്ട് : മാതൃസമിതിയുടെ നേതൃത്വത്തിൽ ഓലമെടയലിന് തുടക്കമായി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രം കീക്കാനം പ്രാദേശിക പരിധിയിൽപ്പെടുന്ന കുന്നത്ത് കോതോർമ്പൻ തറവാട് തോക്കാനം താനത്തിങ്കാൽ ദേവസ്ഥാനത്തിൽ വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഓലമെടയലിന് തുടക്കമായി. മാതൃ സമിതിയുടെ നേതൃത്വത്തിൽ നൂറിൽ പരം വനിതകളാണ് ഓലമെടയാൻ തറവാട്ടിൽ എത്തിയത്.[www.malabarflash.com]

കലവറ, അണിയറ, പന്തൽ പണിയാൻ വേണ്ടി 500ൽ പരം ഓലമെടലുകൾ ഒരുക്കേണ്ടതുണ്ട് . തുടർന്നുള്ള ദിവസങ്ങളിൽ ഇത് തുടരും. വീടുകളിൽ നിന്നും മെടഞ്ഞ ഓലകൾ എത്തിക്കും.

മാതൃസമിതി ചെയർപേഴ്‌സൺ സുമതി, കൺവീനർ മീനാക്ഷി കൂടാനം സമിതി അംഗങ്ങൾ ചേർന്ന് മെടഞ്ഞ ഓലകൾ പാലക്കുന്ന് കഴകം ജനറൽ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ് ഏറ്റുവാങ്ങി.

ആഘോഷകമ്മിറ്റി ചെയർമാൻ ശിവരാമൻ മേസ്ത്രി , കൺവീനർ ബാലകൃഷ്ണൻ പുളിക്കാൽ, വർക്കിംഗ് ചെയർമാൻ പി.പി.ചന്ദ്രശേഖരൻ, ട്രഷറർ കേളു പുല്ലൂർ, കോർഡിനേറ്റർ കെ. കമലാക്ഷൻ, ജിതിൻ ചന്ദ്രൻ, രാജീവൻ തോട്ടത്തിൽ,കരുണാകരൻ കീക്കാനം, രാജൻ പളളയിൽ, അനിരുദ്ധൻ, ആനന്ദൻ എന്നിവർ സംസാരിച്ചു.തറവാട് അംഗങ്ങൾ നാട്ടുകാർ പങ്കെടുത്തു. അനുഷ്ഠാനത്തിന്റെ ഭാഗമായി
തെങ്ങ് കെട്ടൽ ചടങ്ങും നടന്നു. വെളുത്തോളി കെ. കൃഷ്ണനാണ് ഏറ്റുകാരൻ. ഏപ്രിൽ 5 മുതൽ 7 വരെയാണ്‌ ഇവിടെ തെയ്യംകെട്ട് നടക്കുക.

Post a Comment

0 Comments