NEWS UPDATE

6/recent/ticker-posts

കേരള ഫോക്‌ലോര്‍ അക്കാദമി യുവപ്രതിഭാ പുരസ്‌കാരം അശ്റഫ് സഖാഫി പുന്നത്തിന്

കോഴിക്കോട്: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2022ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാപ്പിളപ്പാട്ട് ഗവേഷണ-പരിശീലന രംഗത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് അശ്റഫ് സഖാഫി പുന്നത്തിന് യുവപ്രതിഭാ പുരസ്‌കാരം ലഭിച്ചു. മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷനിലെ ആര്‍ക്കൈവ് കോര്‍ഡിനേറ്ററാണ് അശ്‌റഫ് സഖാഫി.[www.malabarflash.com]


മാപ്പിളപ്പാട്ട് ഗവേഷകനും പരിശീലകനും രചയിതാവുമായ അശ്റഫ് സഖാഫി സാഹിത്യോത്സവ് ഉള്‍പ്പെടെയുള്ള മത്സരങ്ങളിലെ സ്ഥിരം വിധികര്‍ത്താവാണ്. കൂടാതെ, മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെയും മറ്റും സ്ഥിരം സാന്നിധ്യമാണ്. ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ് അദ്ദേഹം.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കുമ്മിണിപ്പറമ്പ് സ്വദേശിയായ അശ്‌റഫ് സഖാഫി മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ‘മാപ്പിളപ്പാട്ടു നിയമങ്ങള്‍’ എന്ന പേരില്‍ അദ്ദേഹം കഴിഞ്ഞ വര്‍ഷം ഗ്രന്ഥം പുറത്തിറക്കിയിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടുകളുടെ വ്യാഖ്യാനം 15 വാള്യങ്ങളിലായി പുറത്തിറക്കുന്നുണ്ട്. ഒന്നാം വാള്യം നേരത്തെ പുറത്തിറങ്ങി. അടുത്തമാസം രണ്ടാം വാള്യം പുറത്തിറക്കാനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് ഫോക്‌ലോര്‍ അക്കാദമിയുടെ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്.

അബൂബക്കര്‍-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമ നാജിയ. മക്കള്‍: സഹ്്ല ബുശ്റ, നഫീസ മുല്ല.

Post a Comment

0 Comments