NEWS UPDATE

6/recent/ticker-posts

തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി റാഷിദിന്റെ പരിശീലനത്തിൽ ലക്ഷദ്വീപിന് ബീച്ച് ഫുട്ബാൾ ദേശീയ കിരീടം

തൃ​ക്ക​രി​പ്പൂ​ർ: ദാ​മ​ൻ ദി​യു ദ്വീ​പി​ൽ ന​ട​ന്ന ദേ​ശീ​യ ബീ​ച്ച് ഗെ​യിം​സി​ൽ ല​ക്ഷ​ദ്വീ​പ് ഫു​ട്ബാ​ളി​ൽ ചാ​മ്പ്യ​ൻ​പ​ട്ടം നേ​ടി​യ​ത് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി എം. ​അ​ഹ​മ​ദ് റാ​ഷി​ദി​ന്റെ പ​രി​ശീ​ല​ന​ത്തി​ൽ. ന​ടാ​ടെ​യാ​ണ് ല​ക്ഷ​ദ്വീ​പ് ഒ​രു ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം ചൂ​ടു​ന്ന​ത്. ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച അ​ഹ​മ്മ​ദ് റാ​ഷി​ദി​നും അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​മാ​ണ് ദ്വീ​പി​ന്റെ കി​രീ​ട​നേ​ട്ടം. വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ദ്വീ​പി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും വി​ജ​യ ദി​ന​മാ​ച​രി​ച്ചി​രു​ന്നു. ഈ ​സു​വ​ർ​ണ നേ​ട്ടം ദ്വീ​പ് കാ​യി​ക മേ​ഖ​ല​ക്ക് പു​ത്ത​നു​ണ​ർ​വേ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.[www.malabarflash.com]


ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യി സെ​മി​യി​ൽ എ​ത്തി​യ ദീ​പ് ടീം ​രാ​ജ​സ്ഥാ​ൻ ടീ​മി​നെ നാ​ലി​നെ​തി​രെ പ​ത്ത് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഫൈ​ന​ലി​ൽ മ​ഹാ​രാ​ഷ്ട്ര​യെ നാ​ലി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ച്ച​ത്. 

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ല​ക്ഷ​ദ്വീ​പ് ടീ​മി​ന്റെ പ​രി​ശീ​ല​ക​നാ​യി അ​ഹ​മ്മ​ദ് റാ​ഷി​ദ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ഗോ​വ​യി​ൽ ന​ട​ന്ന നാ​ഷ​ന​ൽ ഗെ​യിം​സ് ബീ​ച്ച് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റാ​ഷി​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​മൂ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യി​രു​ന്നു. 

ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ, ഓ​ൾ ഇ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ലൈ​സ​ൻ​സ്ഡ് പ​രി​ശീ​ല​ക​നാ​യ അ​ഹ​മ്മ​ദ് റാ​ഷി​ദ് നേ​ര​ത്തേ ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി ഫു​ട്ബാ​ൾ ടീം ​ക്യാ​പ്റ്റ​ൻ, സം​സ്ഥാ​ന ജൂ​നി​യ​ർ ടീം, ​ത​മി​ഴ്നാ​ട് അ​ണ്ണാ​മ​ലൈ യൂ​നി​വേ​ഴ്സി​റ്റി ടീം, ​വി​വാ കേ​ര​ള, കാ​ലി​ക്ക​റ്റ് എ​ഫ്.​സി, വെ​സ്റ്റേ​ൺ റെ​യി​ൽ​വേ അ​ഹ​മ്മ​ദാ​ബാ​ദ് ഡി​വി​ഷ​ൻ തു​ട​ങ്ങി​യ ടീ​മു​ക​ൾ​ക്ക് വേ​ണ്ടി ക​ളി​ച്ചി​ട്ടു​ണ്ട്.

വി​വ കേ​ര​ള ജൂ​നി​യ​ർ ടീം, ​കാ​സ​ർ​കോ​ട് ജി​ല്ല അ​ട​ക്ക​മു​ള്ള ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ന​ക​നാ​യി​രു​ന്നു റാ​ഷി​ദ്. ഫു​ട്ബാ​ൾ താ​രം എം. ​മു​ഹ​മ്മ​ദ്‌ റ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടാ​ല​ന്റ് സോ​ക്ക​ർ അ​ക്കാ​ദ​മി, കേ​ര​ള​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​നാ​ണ്. 

ദ്വീ​പ് ടീ​മി​ന്റെ ഫി​സി​യോ ആ​യി പ്ര​വ​ർ​ത്തി​ച്ച​ത് വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ പി. ​ജ​സീ​ൽ ആ​ണ്. കേ​ര​ളം, പ​ഞ്ചാ​ബ്, ബം​ഗാ​ൾ, ഗോ​കു​ലം എ​ഫ്.​സി, ഡി.​എ​ച്ച് കോ​ൽ​ക്ക​ത്ത തു​ട​ങ്ങി​യ ടീ​മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ജ​സീ​ൽ ക​ഴി​ഞ്ഞ സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ല​ക്ഷ​ദ്വീ​പ് ടീ​മി​ന്റെ ഫി​സി​യോ ആ​യി​രു​ന്നു. വി​ജ​യ​ത്തി​നുശേ​ഷം നാ​ട്ടി​ലെ​ത്തി​യ റാ​ഷി​ദി​ന് തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ലൈ​വ് തൃ​ക്ക​രി​പ്പൂ​ർ സ്വീ​ക​ര​ണം ന​ൽ​കി.

Post a Comment

0 Comments