NEWS UPDATE

6/recent/ticker-posts

ലൈംഗികാതിക്രമ കേസ്; മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: അതിജീവിതയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസിൽ പ്രതിയായ അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. പുത്തൻകുരിശ് പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പി ജി മനു ഒളിവിൽ പോയിരിക്കുകയാണ്. കേസിൽ ഹാജരാകാനുളള അവസാന ദിവസം കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു.[www.malabarflash.com]


നേരത്തെ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പി ജി മനു ഉപഹര്‍ജി നൽകിയിരുന്നു. മുൻകൂർ ജാമ്യഹർജി നൽകിയെങ്കിലും കോടതി അത് തളളുകയും ചെയ്തു. പത്ത് ദിവസത്തിനകം ചോറ്റാനിക്കര കോടതിയിൽ ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ പത്ത് ദിവസം കഴിഞ്ഞിട്ടും പി ജി മനു ഹാജരാകാതായതോടെയാണ് പുത്തൻകുരിശ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി ജി മനു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ പരിഗണനാ പട്ടികയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇടംപിടിച്ചിട്ടില്ല. തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ പരാതിക്ക് പിന്നി‌ലെന്നും വ്യാജ മൊഴിയാണ് പരാതിക്കാരി നല്‍കിയതെന്നുമാണ് പി ജി മനുവിന്റെ ആരോപണം. കേസിനെ തുട‌ർന്ന് പി ജി മനുവില്‍ നിന്ന് രാജി എഴുതി വാങ്ങിയിരുന്നു. യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

Post a Comment

0 Comments