NEWS UPDATE

6/recent/ticker-posts

പ്രതിസന്ധി നാളുകളിൽ പ്രസ്ഥാനത്തിന് ആത്മ ധൈര്യം പകർന്നത് ത്വാഹിർ തങ്ങൾ: മൂസ സഖാഫി കളത്തൂർ

കാസർകോട്: സുന്നി പ്രസ്ഥാനം ഏറെ പ്രതിസന്ധി നേരിട്ട നാളുകളിൽ എല്ലാം പ്രസ്ഥാനത്തിന് ആത്മ ധൈര്യം പകർന്നത് ത്വാഹിർ തങ്ങളുടെ ധീര നേതൃത്വമായിരുന്നുവെന്ന് മൂസ സഖാഫി കളത്തൂർ പറത്തു. സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ പതിനെട്ടാം ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി ജില്ലാ സുന്നി സെന്ററിൽ ചേർന്ന കാസർകോട് സോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


കാസർകോട് സോണിലെ നാല് സർക്കിളുകളിലും കൺവെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു. ഈ മാസം 21ന് മൊഗ്രാൽ പുത്തൂർ, മധൂർ, 22 ന് ചെങ്കള, 26ന് കാസർകോട് സർക്കിൾ കൺവെൻഷനുകൾ നടക്കും.

സോൺ പ്രചാരണ സമിതി ഭാരവാഹികളായി എസ് എ അബ്ദുൽ ഹമീദ് മൗലവി ആലംപാടി(ചെയർമാൻ), മൻസൂർ മൗലവി(ജനറൽ കൺവീനർ), അബ്ദുല്ല ബോംബെ(ഫിനാൻസ്), ഇത്തിഹാദ് മുഹമ്മദ് ഹാജി, തമീം അഹ്സനി, താജുദ്ദീൻ പുളിക്കൂർ(വൈസ് ചെയർമാൻ), ഷംസീർ സൈനി, മജീദ് മുട്ടത്തൊടി, അബ്ബാസ് പയിച്ചാർ, റഷാദ് പന്നിപ്പാറ(ജോ.കൺവീനർ), എന്നിവരെയും വിവിധ സർക്കിൾ കോർഡിനേറ്റർമാരായി അബ്ബാസ് സഖാഫി ചേരൂർ (ചെങ്കള),നൗസിൽ കെ കെ പുറം(കാസർകോട്),ബാദുഷ ഹാദി സുറൈജ് സഖാഫി(മൊഗ്രാൽ പുത്തൂർ, അലി ഹിമമി സഖാഫി ചെട്ടുംകുഴി(മധൂർ) എന്നിവരെയും തിരഞ്ഞെടുത്തു.

സി എം എ ചേരൂരിനെ യൂണിറ്റ് കൺവെൻഷൻ കോർഡിനേറ്ററായും, മുഹമ്മദ് ടിപ്പു നഗറിനെ ഭക്ഷ്യ സുരക്ഷാ പദ്ധതി കൺവീനറായും നിയമിച്ചു.

Post a Comment

0 Comments